Wednesday, April 19, 2017

വിപ്ലവം ജയിക്കുന്നു! അന്നും, ഇന്നും, എന്നും... (Revolution Wins! Now, Then and Ever...)

അങ്ങനെ ഒരു ഈസ്റ്റര്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മളെ ചിന്തിപ്പിക്കാന്‍ ഒട്ടനവധി കാര്യങ്ങളും നമ്മുടെ മുന്നിലേക്ക്‌ കടന്നു വരുന്നു.

ക്രിസ്തു എന്ന മശിഹ


ഉത്ഥിതനായ ക്രിസ്തുവിനെ നാം ഓരോരുത്തരും സ്മരിക്കുമ്പോള്‍, ക്രിസ്തു അഥവാ യേശുവിന്‍റെ മരണത്തിനും ഉത്ഥാനതിനും അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഉണ്ടായിരുന്ന പ്രമുഖ്യ൦ എന്താണെന്നുള്ളതും നാമെല്ലാം ഓര്‍ക്കേണ്ടതുണ്ട്.

റോമന്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ കഷ്ടം അനുഭവിച്ചിരുന്ന അന്നത്തെ യെഹൂദാ സമൂഹ൦, അദ്ഭുത സിദ്ധികളുള്ള പ്രവാചകനായ ക്രിസ്തുവിനെ അവരെ സീസറുടെ അധീനതയില്‍ നിന്നും മോചിപ്പിക്കാന്‍ വന്ന ഒരു വിപ്ലവ നേതാവും മശിഹായും ആയി കണ്ടു ബഹുമാനിച്ചു. ‘ഓശാന’ ആര്‍പ്പുവിളികളോടെ അവര്‍ അവനെ യെരുശലേം പട്ടണത്തിലേക്ക്, കൈയില്‍ സൈത്തിന്‍ കൊമ്പുകളേന്തി ഒരു രാജാവിനെ പോലെ ആനയിച്ചു. എന്നാല്‍ സമൂഹത്തിലെ പ്രമുഖരെ വിലക്കെടുത്ത ഭരണാധികാരികള്‍ ക്രിസ്തുവിനെ ക്രൂശിക്കുവാന്‍ വിധി നേടിയെടുക്കുകയും, അതിലൂടെ ക്രിസ്തുവെന്ന മശിഹായേ ഉന്മൂലനം ചെയ്യുവാനും പദ്ധതിയിട്ടു.

എന്നാല്‍ കാര്യങ്ങള്‍ എല്ലാം സാമ്രാജ്യത്തിന്‍റെ പദ്ദതികള്‍ക്ക്‌ വിപരീതമായി സംഭവിച്ചു. ക്രിസ്തു മൂന്നാം ദിവസം ഉത്ഥിനായി, അവനില്‍ വിശ്വസിച്ചവര്‍ക്ക് പുതിയ ഉണര്‍വ് പകര്‍ന്നുകൊണ്ട് തിരിച്ചു വന്നു. ഉത്ഥിതനായ ആ മശിഹയുടെ ഖ്യാതി ലോകെമെന്നും പടര്‍ന്നു. അത് ഒരു മതവും വിശ്വാസവും ആയി മാറി.

അതെ, അന്ന് അങ്ങനെ സാമ്രാജ്യത്വം തോറ്റു, ക്രിസ്തു എന്ന വിപ്ലവം ജയിച്ചു.

കമ്മ്യൂണിസ്റ്റ്‌ വിപ്ലവം


ആ ക്രിസ്തുമതം അതിനു ശേഷം വളര്‍ന്നു പന്തലിച്ചു, ലോകമെമ്പാടും അതിന്‍റെ വേരുകള്‍ പടര്‍ത്തി. പിന്നീട് കാലങ്ങള്‍ക്കപ്പുറം, കിഴക്കന്‍ ഓര്‍ത്തോഡോക്ക്സ് സഭയുടെ ശക്തമായ വേരുകളില്‍ ഒന്നായ റഷ്യയില്‍, മതമൌലികവാദികളുടെ സ്വാധീനത്തോടെ നിക്കോളാസ് സാര്‍ ഭരണകൂടത്തിന്‍റെ അരാജകത്വം അഴിഞ്ഞാടിയപ്പോള്‍, ജനം ഒറ്റക്കെട്ടായി അതിനെതിരെ തിരിച്ചടിക്കുകയും, അദ്ദേഹത്തെയും കുടുംബത്തെയും കൊലപെടുത്തുകയും ചെയ്തു.

അങ്ങിനെ ഒരു റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ വിപ്ലവം പിറവിയെടുക്കുകയും വ്ലാദിമിര്‍ ലെനിനെ അവരുടെ നേതാവായി റഷ്യന്‍ സമൂഹം അ൦ഗീകരിക്കുയും ചെയ്തു.

അങ്ങനെ ഒരിക്കല്‍ ഒരു വിപ്ലവത്തില്‍ പൊട്ടിമുളച്ച മതത്തിന്‍റെ ജനവിശ്വാസ്യത നഷ്ടപെട്ട അവസരത്തില്‍ മറ്റൊരു വിപ്ലവം കമ്മ്യൂണിസത്തിന്‍റെ പേരില്‍ വിജയിച്ചു.

വ്യവസായ വിപ്ലവം


സമാന കാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ വ്യവസായികമായ ഒരു വിപ്ലവം ഉരുത്തിരിഞ്ഞു. അതിന്‍റെ പരിണിത ഫലമായി, ആ പ്രദേശത്തെ രാജ്യങ്ങളില്‍, വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് വന്നു. അത് തേടി അവര്‍ ഇന്ത്യ പോലെയുള്ള മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി. അവയുടെ എളുപ്പത്തിലുള്ള ലഭ്യതയ്ക്ക് വേണ്ടി, പുതിയ രാജ്യങ്ങളില്‍ അവരുടെ സാമ്രാജ്യത്വം സ്ഥാപിക്കുകയും അവരുടെ കോളനികള്‍ ആക്കി തീര്‍ക്കുകയും ചെയ്തു.

ഇപ്പറഞ്ഞ കോളനി സ്ഥാപനത്തിന് അവര്‍ക്ക് എളുപ്പമായത് ജനങ്ങള്‍ക്ക് വ്യവസായിക ഉത്പന്നങ്ങള്‍ വിതരണം ചെയ്തും, നാട്ടുരാജാക്കന്മാര്‍ക്ക് ഗുണമേന്മയുള്ള വെടികോപ്പുകളായ തോക്കുകള്‍ നല്കിയുമായിരുന്നു.

ഗാന്ധിയന്‍ വിപ്ളം


അങ്ങനെ കൊളോണിയല്‍ സാമ്രാജ്യം ലോകമെമ്പാടും അവയുടെ വേരുകള്‍ പടര്‍ത്തി കഴിഞ്ഞപ്പോള്‍, അവരുടെ നയങ്ങളും കപ്പങ്ങളും പലതും വളരെയധികം ജനദ്രോഹപരമായി പരിണമിച്ചു. ജനങ്ങള്‍ പലവിധേന അവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും അവയൊന്നും കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ല.

അപ്പോഴാണ് ഗാന്ധി തന്‍റെ തനതായ ശൈലിയില്‍ നിസഹരണ പ്രസ്ഥാനവും സത്യാഗ്രഹവും വഴി കൊളോണിയല്‍ സാമ്രാജ്യത്തിനെതിരെ തിരിച്ചടിക്കാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം കൊടുത്തുകൊണ്ട് മുന്നോട്ടു വന്നത്. ഇന്ത്യന്‍ ജനത ഒന്നടങ്കം സമാധാനപരമായ ഈ പ്രസ്ഥാനത്തില്‍ പങ്കുചേരുകയും, സാമ്രാജ്യശക്തികള്‍ക്കു ഇതിനു മുന്നില്‍ മുട്ടുമാടക്കേണ്ടതായും വന്നു.

അതെ, അന്ന് പുതിയൊരു വിപ്ലവം ജയിച്ചു. അതിനു ശേഷം ആ പാത പിന്തുടര്‍ന്ന മറ്റു പല രാജ്യങ്ങളും സ്വാതന്ത്ര്യത്തിന്‍റെ മധുരം നുണഞ്ഞതായി ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യകാലഘട്ടത്തിലെ ചരിത്രം പറയുന്നു.

വിപ്ലവങ്ങള്‍ തുടരും... മശിഹ ആര്?


കൊളോണിയന്‍ സാമ്രാജ്യത്തില്‍ നിന്നും ഇപ്രകാരം സ്വാതന്ത്ര്യം നേടിയെടുത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലതും ഇന്നും നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. ഭക്ഷണ സാധനങ്ങളുടെ ഉത്പാദന പ്രശ്നങ്ങളും അവയുടെ വിരളതയും അതില്‍ പ്രധാനമായ ഒന്നാണ്. വികസനത്തിന്‍റെ അഭാവം അഥവാ മൂന്നാംകിട രാജ്യങ്ങളെന്ന മുദ്ര ഇതില്‍ മറ്റൊന്നാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ മാറി വന്ന ഭരണകൂടങ്ങള്‍ ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ പല വഴികള്‍ പ്രഖ്യാപിക്കുകയും പയറ്റുകയും ചെയ്തെങ്കിലും അവയിലൊന്നും തന്നെ കാര്യമാത്രപ്രസക്തമായ രീതിയില്‍ വ്യതിയാനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. എന്നാല്‍, ഹരിത വിപ്ലവവും ധവള വിപ്ലവവും ഒക്കെ ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിച്ചു.


ഒരു കാര്യം സുനിശ്ചിതമാണ്. ഈ പ്രശ്നങ്ങള്‍ക്കൊകെ പരിഹാരം ഉണ്ടാകാന്‍ വേണ്ടത് ഒരു വിപ്ലവം തന്നെയാണ്. അതെ, വിപ്ലവം തുടരണം... അത് മാത്രമേ ജയിക്കൂ... പക്ഷേ, ആ വിപ്ലവത്തിനു ചുക്കാന്‍ പിടക്കാനുള്ള മശിഹ ആര്? പക്ഷേ, യേശു ക്രിസ്തുവിനെക്കാൾ വലിയ ഒരു മശിഹ ഇല്ല.


So, when we passed through another Easter Day, there are a lot of things our thought process may get struck to.

Christ the Messiah


When we remember about the resurrected Christ, we need to remember about the importance of Jesus Christ’s death and resurrection in the social context of that time.

The Jewish community, which was struggling under the ruling of Roman empire that time saw Jesus Christ as a revolutionary leader and messiah who came to release them from the dictatorship of Caesar and respected him in that viewpoint, as Jesus Christ was a prophet with miraculous capabilities. They ushered him into the city of Jerusalem with the respect similar to that of a king by shouting of ‘Hosanna’ and waving olive branches high in the air. But, the rulers of the empire took the leaders in the community by bribe, secured a legal order to crucify Christ and planned to end it all about Christ the Messiah.

Even after that, everything happened as opposite to what the rulers of the empire planned it. Christ got resurrected on the third day and that gave the energy to the ones who believed in him. The name of the Messiah who got resurrected spread across of the world. That became a religion and belief.

Yes, that day the empire lost it, Christ the revolution won it.

Communist Revolution


That religion of Christianity then flourished and spread its roots across the world. After a long time, in Russia, which was one of the strongest roots of the Eastern Orthodox Church that time, unruly and brutal dictatorship of the emperor Nicholas Tsar was going on with the influence of some religious fundamentalists. People altogether revolted against it and that ended up in the murder of emperor and his family.

That carved the birth of Russian Communist revolution and Vladimir Lenin was accepted as their leader after that across Russia.

When people’s trust of a religion which was once formed from a revolution was lost, that catered the victory of another revolution named Communism.

Industrial Revolution


During the similar time, in the western world countries, evolved another revolution which was industrial. As an aftermath to this, in those countries, there started with a scarcity of raw materials required for industrial purpose. In search of this, they migrated to counties like India. For the easy availability of these raw materials, they established their rule in these countries and made those countries as their colonies.

They performed this colonization very easily by supplying industrial products to the people there to attract them and by getting the local rulers by distributing them with finest weaponry like guns.

Gandhian Revolution


Once colonial rulers spread and established their roots across the world, they started with some policies and taxes which started troubling the countrymen of those colonized countries a lot. People tried to raise their voice against it in multiple ways, but all their efforts were in vain.

Then came Gandhi who had his own ways of it and he called out people to take part in non-cooperative movements and himself taken up hunger strikes to counter against the unruly behaviors of the colonial rulers. Indian countrymen as a whole turned a positive face towards this peaceful way of marking their protest and the colonial rulers bend their knees upon this.

Yes, that marked the victory of another revolution. Further to that, many countries followed the same suite and earned the sweetness of independence as the history of the last part of Twentieth Century is marking it.

Revolutions will Continue… Who will be the Messiah?


The countries like India which won their independence like this are yet to recover from a lot of issues yet. Problems related to the production of food items and the scarcity of that is a major thing in that. Lack of development or being stamped as a third world country is another thing.

Even though, all the governments which ruled the independent India one after the other vowed and tried different ways to solve these issues, none of them were of that much significant and relevant as required. Green Revolution, White Revolution etc. were helpful in controlling it up to a level.

But one thing is clear. All these issues need another revolution to solve it. Yes, revolution should continue… That will only win… But, who will be the messiah who can hold the light ahead of this revolution? But, no messiah is greater than Jesus Christ.