Thursday, January 16, 2014

ലോകം

കാലകാഹള ധ്വനിയതിങ്കല്‍
കറതീര്‍ന്ന കരങ്ങളേതുമില്ല

കടലാഴമൂഴിയില്‍ കണ്‍കൊണ്ടുകാണുന്ന
കരവര്‍ണശില്പങ്ങള്‍ കൗതുകമേകിടും

കരഘോഷ ശബ്ദങ്ങള്‍ കാതടച്ചീടുന്നു
കരച്ചിലിന്‍ നാദം കേള്‍ക്കാതെ പോകുന്നു

കനകകരണ്ടിയില്‍ കിനിഞ്ഞിറ്റുവരുന്നൊരു
കല്‍ക്കണ്ട മധുരമോ കരകണ്ട ജീവിതം

കരലളിയുന്നൊരീ കാനനവീഥിയില്‍
കരയാതെ കരഞ്ഞു കഴിയുന്നതോ ജീവിതം

കരലാളനം കൊതിക്കുന്നൊരീ കുഞ്ഞു മനസ്സില്‍
കാളിയ ദംശനമേകുന്നു നമ്മള്‍

കേള്‍ക്കാതെ കേള്‍ക്കുന്ന കാതുകളുണ്ടോ
കാണാതെ കാണുന്ന കണ്ണുകളുണ്ടോ

കാതുകൂര്‍പ്പിക്കൂ കണ്ണുകള്‍ തുറക്കൂ
കാളകൂടങ്ങളെ കണ്ഠത്തിലൊതുക്കൂ