Sunday, March 30, 2025

ചെകുത്താന്റെ ഓരോരോ ലീലാവിലാസങ്ങൾ (The devil's various playful antics)

കുറച്ചുകൂടി കൃത്യമായ ഒരു തലക്കെട്ടിനു വേണ്ടി പണ്ട് സ്കൂളിൽ വച്ച് ഇംഗ്ലീഷ് പഠിപ്പിച്ച സ്വർണലത ടീച്ചർ കുറച്ച് നർമ്മം കലർത്തി പറഞ്ഞ അൺസഹിക്കബിൾ എന്ന വാക്ക് കൂടി ഉപയോഗിക്കേണ്ടിവരും. അതായത് "ചെകുത്താന്റെ ഓരോരോ 'അൺസഹിക്കബിൾ' ലീലാവിലാസങ്ങൾ". ചെകുത്താൻ എന്നതുകൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്നിനെയും അല്ല, ഇപ്പോൾ മലയാളം സിനിമ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന L2 എംമ്പുരാൻ എന്ന സിനിമ തന്നെ.

 

അങ്ങനെ മിക്കവാറും വർഷങ്ങൾ ഒന്നും ഈസ്റ്ററിനു മുൻപുള്ള 50 നോമ്പ് മുഴുവൻ നോക്കാൻ ശ്രമിക്കാറുള്ള ആളല്ല ഞാൻ. എങ്കിലും വർഷം 50 നോമ്പ് മുഴുവൻ നോക്കാമെന്ന് ഞാൻ കരുതി. പക്ഷേ ചെകുത്താന്റെ പരീക്ഷണങ്ങൾ വളരെ ശക്തിയുള്ളതാണ് എന്ന് കഴിഞ്ഞ 25 ദിവസം കൊണ്ട് മനസ്സിലായി. ഇപ്പോൾ പാതി നോമ്പുവരെ എത്തിനിൽക്കുന്ന സമയത്ത്, ആകെ രണ്ടുദിവസം കോഴിയിറച്ചി കഴിക്കേണ്ടി വന്നത് ഒഴിച്ചാൽ നോമ്പ് ഏറെക്കുറെ കുഴപ്പമില്ലാതെ മുന്നോട്ടുപോയി എന്ന് തന്നെ പറയാം.

 

നോമ്പു തുടങ്ങിയപ്പോൾ ആകെയുള്ള ഒരു സങ്കടം പാതി നോമ്പ് കഴിയുന്ന അടുത്ത ദിവസം തന്നെ മലയാള സിനിമ ലോകം മുഴുവൻ ഉറ്റുനോക്കുന്ന L2 എംമ്പുരാൻ സിനിമ റിലീസ് ആകുന്നു എന്നുള്ളതായിരുന്നു. എങ്കിലും സിനിമയുടെ ഒരു കപ്പാസിറ്റി ഒക്കെ വെച്ച് അത് തിയേറ്ററിൽ തന്നെ ഈസ്റ്റർ കഴിഞ്ഞാലും കാണാം എന്ന് കരുതി ആശ്വസിച്ചു. ഇതിൻറെ ആദ്യഭാഗമായ ലൂസിഫർ സിനിമ 2019- ഇറങ്ങിയപ്പോൾ ചെകുത്താന്റെ പേരുള്ള സിനിമയാണ് എന്നും പറഞ്ഞു എൻറെ കെട്ടിയോൾ അന്ന് അത് കാണുന്നത് നിരുത്സാഹപ്പെടുത്തി. അതൊക്കെ കഴിഞ്ഞു അവള് വിവാഹമോചനം ഒക്കെ വാങ്ങി അവളുടെ വഴിക്ക് പോയി. അത് ചെകുത്താന്റെ വഴിയാണോ അതോ ദൈവത്തിൻറെ വഴിയാണോ എന്ന് ആർക്കറിയാം. എന്തായാലും ഞാൻ ലൂസിഫർ സിനിമ പിന്നീട് മിനി സ്ക്രീനിൽ കണ്ടു. അന്ന് സിനിമ തിയേറ്ററിൽ കാണാത്തതിനെ പറ്റി കുറച്ചു വിഷമം ഒക്കെ തോന്നി. അതിൻറെ അടുത്ത ഭാഗമെങ്കിലും തിയേറ്ററിൽ കാണാമെന്ന് അന്ന് കരുതി. ലൂസിഫർ അഥവാ ചെകുത്താൻ എന്തൊക്കെയോ രീതിയിൽ ഒരു നന്മയുള്ള ചെകുത്താൻ ആണെന്ന് സിനിമ കണ്ടപ്പോൾ തോന്നിയിരുന്നു. അല്ലെങ്കിൽ ലൂസിഫർ സിനിമയിലെ ഡയലോഗ് പോലെ "യുദ്ധം നന്മയും തിന്മയും തമ്മില്ലല്ല തിന്മയും തിന്മയും തമ്മിലാണല്ലോ".


 

പക്ഷേ, L2 എംമ്പുരാൻ സിനിമയെപ്പറ്റി കഴിഞ്ഞ ദിവസം വന്ന വാർത്തകൾ എന്നെ കൂടുതൽ സങ്കടത്തിൽ ആക്കി. സിനിമയുടെ ഇപ്പോൾ ഇറങ്ങിയ പതിപ്പ് അധികാരവൃത്തങ്ങളെ സങ്കടപ്പെടുത്തിയതിനാൽ സിനിമയുടെ തലങ്ങും വിലങ്ങും 17 ഇടത്തു മുറിവുകൾ വരുത്തും. അതുകൂടാതെ വില്ലന്റെ തന്നെ പേരും മാറ്റുമെന്നാണ് പറയുന്നത്. ഇപ്പോൾ ഇറങ്ങിയ പതിപ്പ് കാണണമെങ്കിൽ ബുധനാഴ്ച മുൻപ് തിയേറ്ററിൽ തന്നെ കാണണം. സമാധാനമായി 50 നോമ്പ് നോക്കാൻ ശ്രമിക്കുന്ന എന്നെപ്പോലുള്ള ഒരു ക്രിസ്ത്യാനിയെ അതിന് അനുവദിക്കില്ലേ ഇവർ. പ്രേയ്സ് ദി ലോർഡ്!! ഹല്ലേലുയ്യ!! പാപം ചെയ്യാനുള്ള പ്രേരണയിൽ നിന്നും കുഞ്ഞാടിനെ രക്ഷിക്കാനുള്ള ശക്തി ദൈവം തരണേ. L2 എംമ്പുരാൻ ഉള്ള ഏതെങ്കിലും തിയേറ്ററിൽ കുഞ്ഞാടിനെ ബുധനാഴ്ച മുൻപ് കണ്ടാൽ അത് ഒരു പാപമായി കണക്കിടരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

 

എന്തായാലും വക വാർത്ത വിവാദങ്ങൾ ഒക്കെ സിനിമയുടെ ടിക്കറ്റ് വിൽപന ഇരട്ടിപ്പിച്ചു എന്നാണ് അറിയാൻ സാധിച്ചത്. എല്ലാം രാജുവേട്ടന്റെയും ലാലേട്ടന്റെയും ഡയറക്ടർ ബില്യൺസ്, പ്രൊഡക്ഷൻ ബ്രില്യൻസ്, മാർക്കറ്റിംഗ് ബ്രില്ല്യൻസ്, എന്നിങ്ങനെയൊക്കെ നമുക്ക് വിശേഷിപ്പിക്കാം. എന്തായാലും സിനിമയുടെ ഇപ്പോഴത്തെ പതിപ്പ് കണ്ടവരൊക്കെ ബുധനാഴ്ചക്ക് ശേഷം പുതിയ പതിപ്പ് കാണാൻ വീണ്ടും ടിക്കറ്റ് എടുത്ത് കാണുമല്ലോ. നിങ്ങൾ എല്ലാവർക്കും സിനിമാ ലോകത്തിൻറെ നമോവാകം! സിനിമകൾ ജയിക്കട്ടെ!! 🎥👏

 

അടിക്കുറിപ്പ്:

മുകളിലുള്ള മലയാളം കുറിപ്പ് വായിക്കാൻ മലയാളം അറിയാത്തവർക്കായി അത് താഴെ ഇംഗ്ലീഷിലും തർജ്ജമ ചെയ്തു ഇട്ടിരിക്കുന്നു. ഇനി ഇത് കണ്ടിട്ട് ഹിന്ദിയിൽ കൂടി തർജ്ജമ ചെയ്യാമായിരുന്നു എന്ന് പറയുന്നവർക്ക് ഉള്ള മറുപടി 'കുട്ടിക്ക് ഹിന്ദി അറിയാം', പക്ഷേ തർജ്ജമ കൂടി ചെയ്യാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ്. അല്ലാതെ 'ഹിന്ദി തെരിയാത്, പോയാ' എന്നല്ല. നിർമ്മിത ബുദ്ധിയും മറ്റും വളരെ പുരോഗമിച്ച കാലഘട്ടത്തിൽ നിങ്ങൾ തന്നെ എങ്ങനെയെങ്കിലും അതൊക്കെ ഉപയോഗിച്ച് ഇതിനെ തർജ്ജമ ചെയ്തത് വായിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ് തർജ്ജമയും ഏതാണ്ട് അതൊക്കെ ഉപയോഗിച്ച് തന്നെയാണ് ഞാനും ചെയ്തത്.😊

 

 

To achieve a more precise title, I might need to borrow a bit of humor from my old English teacher, Swarnalatha, who once used the word "unsahikkable" (With the meaning unbearable. Sahanam in Malayalam mean to bear with) with a dash of wit. Thus, it would be something like "The devil's various 'unsahikkable' playful antics." By devil, I am not referring to anything else but the movie L2: Empuraan, which is currently dominating Malayalam cinema news.

 

I am not someone who usually tries to observe the entire 50-day Lent period before Easter. However, this year, I decided to complete the full 50-day fast. But over the past 25 days, I have realized that the devil's temptations are indeed powerful. Now, having made it halfway through the fast, I can say that apart from having to eat chicken on two occasions, the fast has mostly gone smoothly without much trouble.

 

When I started the fast, the only regret I had was that the highly anticipated L2: Empuraan movie, which the entire Malayalam cinema world was eagerly waiting for, is releasing the day after the halfway point of the fast. However, considering the scale of the movie, I consoled myself, thinking that I could watch it in theaters even after Easter. When Lucifer, the first part of this film, was released in 2019, my wife discouraged me from watching it, saying it was a movie with the devil's name. Eventually, she ended up getting a divorce and went her own way. Whether that was the devil's path or God's path, who knows? Anyway, I later watched Lucifer on the small screen. At that time, I felt a bit disappointed for not having seen it in theaters. I then hoped to catch the sequel in theaters. Interestingly, while watching Lucifer, it felt like the so-called devil had a certain nobility. Otherwise, as the movie's dialogue suggests, "The battle isn't between good and evil; it's between evil and evil."



 

However, the recent news about L2: Empuraan made me even more disheartened. The latest version of the movie reportedly upset certain authorities, resulting in 17 cuts and modifications. On top of that, they are apparently changing the villain's name. Now, if I want to see the current version, I need to watch it in theaters before Wednesday. As a Christian who is trying to peacefully observe the 50-day fast, won't they allow me to do so? Praise the Lord!! Hallelujah!! May God give me the strength to resist the temptation of committing this sin. If you happen to see this little lamb (kunjaadu) watch L2: Empuraan in any theater before Wednesday, please do not consider it a sin — I humbly request this.

 

Anyway, it seems that all this controversy and news has doubled the ticket sales of the movie. This is what I gathered. We can describe it as Rajuettan's (Mr. Prithviraj Sukumaran) and Lalettan's (Mr. Mohanlal) brilliance in direction, brilliance in production, brilliance in marketing, etc. Hope those who watched\watch the current version of the movie will likely buy another ticket and watch the revised version after Wednesday. To all of you in the film industry: Namo Vakam! (Just Namaste in Malayalam) Let the movies keep winning! 🎥👏

 

Footnote:

The Malayalam note above has been translated into English below for those who do not understand Malayalam. Now, if anyone feels that it should also be translated into Hindi, my response is: "Kuttikku Hindi Ariyaam" (Just inspired by a dialogue in one Malayalam film meaning "The child knows Hindi"), but I lack the patience to do that translation too now. That's the reason—not because of "Hindi theriyathu, po yaa" (I don't know Hindi, go away) attitude. In this era of advanced artificial intelligence and technology, I humbly request you to use those tools to translate it into Hindi yourself. By the way, I also used such technology for the English translation. 😊