ആഴിയില്‍ അലിയുന്ന അനിഴന്റെ മോക്ഷം
അകലെയാകാശത്തിലല്ലോ
അലകളില്‍ അടരുന്ന രക്താഭരശ്മികള്‍
അര്‍ക്കന്റെ രോധനമല്ലോ
നിദ്ര പൂണ്ടൊരീ മനതിയില്‍ നിന്നും
എന്തിനീ സ്വപ്‌നങ്ങള്‍ ഉയര്‍ന്നു പൊങ്ങി
അനര്‍ഘമാം ആഴിയും അവിരാമ സ്വപ്നവും
അമരുന്ന രോഷമോ അകലുന്ന ലോകമോ
ശോണിമ നിറയുമീ അപരാഹ്ന കിരണങ്ങള്‍
വിണ്ണിന്റെ വിരഹമോ മണ്ണിന്റെ ദുരിതമോ
വികാരമേ വിട! വിഹാരമേ വിട!
വിദൂരമാം ലോകമേ വിട!