Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Thursday, January 16, 2014

ലോകം

കാലകാഹള ധ്വനിയതിങ്കല്‍
കറതീര്‍ന്ന കരങ്ങളേതുമില്ല

കടലാഴമൂഴിയില്‍ കണ്‍കൊണ്ടുകാണുന്ന
കരവര്‍ണശില്പങ്ങള്‍ കൗതുകമേകിടും

കരഘോഷ ശബ്ദങ്ങള്‍ കാതടച്ചീടുന്നു
കരച്ചിലിന്‍ നാദം കേള്‍ക്കാതെ പോകുന്നു

കനകകരണ്ടിയില്‍ കിനിഞ്ഞിറ്റുവരുന്നൊരു
കല്‍ക്കണ്ട മധുരമോ കരകണ്ട ജീവിതം

കരലളിയുന്നൊരീ കാനനവീഥിയില്‍
കരയാതെ കരഞ്ഞു കഴിയുന്നതോ ജീവിതം

കരലാളനം കൊതിക്കുന്നൊരീ കുഞ്ഞു മനസ്സില്‍
കാളിയ ദംശനമേകുന്നു നമ്മള്‍

കേള്‍ക്കാതെ കേള്‍ക്കുന്ന കാതുകളുണ്ടോ
കാണാതെ കാണുന്ന കണ്ണുകളുണ്ടോ

കാതുകൂര്‍പ്പിക്കൂ കണ്ണുകള്‍ തുറക്കൂ
കാളകൂടങ്ങളെ കണ്ഠത്തിലൊതുക്കൂ

Sunday, August 11, 2013

അസ്തമയം



ആഴിയില്‍ അലിയുന്ന അനിഴന്റെ മോക്ഷം
അകലെയാകാശത്തിലല്ലോ

അലകളില്‍ അടരുന്ന രക്താഭരശ്മികള്‍
അര്‍ക്കന്റെ രോധനമല്ലോ

നിദ്ര പൂണ്ടൊരീ മനതിയില്‍ നിന്നും
എന്തിനീ സ്വപ്‌നങ്ങള്‍ ഉയര്‍ന്നു പൊങ്ങി

അനര്‍ഘമാം ആഴിയും അവിരാമ സ്വപ്നവും
അമരുന്ന രോഷമോ അകലുന്ന ലോകമോ

ശോണിമ നിറയുമീ അപരാഹ്ന കിരണങ്ങള്‍
വിണ്ണിന്റെ വിരഹമോ മണ്ണിന്റെ ദുരിതമോ

വികാരമേ വിട! വിഹാരമേ വിട!
വിദൂരമാം ലോകമേ വിട!