ടാബ്ലോ അഥവാ
നിശ്ചല ദൃശ്യം. ഗൂഗിള്‍ പറയുന്ന പ്രകാരം ഒരു കൂട്ടം കലാകാരന്‍മാര്‍ അല്ലെങ്കില്‍ നിശ്ചല
ആകൃതികള്‍ ഒരു കഥയിലെയോ അല്ലെങ്കില്‍ ചരിത്രത്തിലേയോ ഒരു ഏടിന്‍റെ ദൃശ്യാവിഷ്കരണം
നടത്തുന്നത്. പക്ഷേ, ഞാന്‍ പഠിച്ച പത്തനംതിട്ട നവോദയ സ്കൂളിലെ ആ കാലഘട്ടത്തിലെ
കുട്ടികള്‍ക്ക് ഇത് കുറച്ചു വ്യത്യസ്തമായിരുന്നു. ഒരു കൂട്ടം ഇല്ല. പകരം അവതരണം മിക്കവാറും
ഒരാള്‍ മാത്രം. അതും ഒരു ശില്‍പം പോലെ... അല്ല ശില്‍പം തന്നെ! അതേ അത്
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ടാബ്ലോ ദൃശ്യാവിഷ്കരണം തന്നെ ആയിരുന്നു. കലാകാരന്‍റെയും
കലാസൃഷ്ടിയായി മാറുന്ന ആളിന്‍റെയും മാനസിക ഐക്യത്തിന്‍റെ ഒരു പ്രതിഫലനം ആയിരുന്നു
അത്.
പിന്നണി പ്രവര്‍ത്തനം
ആറാം ക്ലാസ്സില്‍
പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നത്. വെറും രണ്ടു വരിയുള്ള ഒരു ‘തോട്ട്
ഫോര്‍ ദി ഡേ’ രാവിലത്തെ അസ്സെംബ്ലിയില്‍ പറയാന്‍. അന്ന് സ്റ്റേജിന്‍റെ നടുവില്‍
പോയി അത് അവതരിപ്പിക്കേണ്ട ഞാന്‍ അതിയായ മുട്ടുവിറ കാരണം പോകേണ്ട ദൂരത്തിന്‍റെ
പാതിവരെ മാത്രം പോയി അത് പറഞ്ഞു ഒപ്പിച്ചു തിരിച്ചു വന്നു. അസ്സെംബ്ലി
കഴിഞ്ഞിട്ടും എന്റെ മുട്ടുകള്‍ വിറച്ചുകൊണ്ട് തന്നെയാണ് ഇരുന്നത്. അന്ന് ഞാന്‍
തിരിച്ചറിഞ്ഞു... എനിക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.
അതിനു ശേഷം
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ക്ലാസുകള്‍ തമ്മിലുള്ള കലാമത്സരം സ്കൂളില്‍
തുടങ്ങുന്നത്. ക്ലാസ്സിന്‍റെ നല്ല ഒരു ഭാഗം ആളുകളും എന്തെങ്കിലും പ്രോഗ്രാം
അവതരിപ്പിക്കാന്‍ പങ്കു ചേരുന്നു. സ്റ്റേജില്‍ കയറാനുള്ള പേടി കാരണം ഞാന്‍ വിട്ടു നിന്നു
(എന്തെങ്കിലും അവതരിപിക്കാനുള്ള കലാവാസനയും അത്രക്കില്ല എന്നതും മറ്റൊരു കാരണം).
അങ്ങനെ കുറച്ചു കൈവശമുള്ള കഴിവായ വരയും ചായമടിയും ആയി പിന്നണി പ്രവര്‍ത്തനം
ചെയ്യാന്‍ കൂടി ഞാനും.
സ്ടാച്ച് ഓഫ് ലിബെര്‍ടി
അങ്ങനെ പിന്നണി പ്രവര്‍ത്തകനായ ഞാന്‍ എട്ടാം ക്ലാസ്സിന്‍റെ കലാപരിപാടികള്‍
കഴിഞ്ഞിട്ടും മറ്റു മുതിര്‍ന്ന ക്ലാസ്സുകാരുടെ കലാപരിപാടികള്‍ കണ്ടുകൊണ്ടു സ്റ്റേജിന്‍റെ
പിന്നാമ്പുറത്തു തന്നെ കൂടി. ഒരു പിന്നണി
പ്രവര്‍ത്തകന് പഠിക്കാന്‍ കിട്ടുന്ന ഒരു നല്ല അവസരം അവിടെയാണ്.
അങ്ങനെ പന്ത്രണ്ടാം
ക്ലാസ്സുകാരുടെ അവസരം എത്തി. അപ്പോളതാ ദേഹം മുഴുവന്‍ വെള്ളി ചായം പൂശിയ ഒരാള്‍ സ്റ്റേജിന്‍റെ
പിന്നാമ്പുറത്ത്. ആളെ തിരിച്ചറിയാന്‍ ആകെ ബുദ്ധിമുട്ടാണ്. അടുത്ത് ചെന്ന് നോക്കിയപ്പോള്‍
ആളെ മനസിലായി. പന്ത്രണ്ടാം ക്ലാസ്സിലെ വിജയ് വര്‍ഘീസ് ചേട്ടന്‍. കണ്ണ് മാത്രമേ
ചായം പൂശാന്‍ ഇനി ബാക്കിയുള്ളൂ. എന്താണ് പ്രോഗ്രാം എന്ന് അറിയാനുള്ള ആകാംക്ഷയില്‍
ഞാന്‍ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ് ചേട്ടന്‍ സ്റ്റേജില്‍ കയറി
അമേരിക്കയിലെ വിശ്വവിഖ്യാതമായ ‘സ്ടാച്ച് ഓഫ് ലിബെര്‍ടി’ പോലെ നിന്നപോളാണ് ആരോ തൊട്ടടുത്ത് നിന്നു
പറയുന്നത് കേട്ടത് ടാബ്ലോ ആണെന്ന്. തിരശീല മാറും തൊട്ടു മുന്‍പ് ആ കണ്‍പോളകളിലും ആ
വെള്ളി ചായം പൂശി.
തിരശീല മാറി.
സ്റ്റേജിലെ അരണ്ട പ്രകാശത്തില്‍ കയ്യില്‍ ചെറിയ പ്രകാശം ഉള്ള വിളക്കും പിടിച്ചു
ഒരു ശില്പമായി അടുത്ത ഒരു മിനിറ്റ് നേരം കണ്ണിമവെട്ടാതെ വിജയ് ചേട്ടന്‍ അങ്ങനെ നിന്നു.
എം പി ഹാളെന്ന ഞങ്ങളുടെ സ്കൂള്‍ ഓഡിട്ടോറിയത്തില്‍ ഇരമ്പുന്ന കരഘോഷം. അതെ! അതാണ് നവോദയന്‍ ടാബ്ലോയുടെ ആദ്യ ആവിഷ്കരണം.
തിരശീല വീണതും
വിജയ് ചേട്ടന്‍ സ്റ്റേജിന്‍റെ പിന്നാമ്പുറത്തേക്ക് ഓടി. നീറുന്ന ആ കണ്ണുകളുടെ കണ്‍പോളയില്‍
നിന്നും നന്നേ പണിപെട്ട് സഹപാഠികള്‍ ചായം തുടച്ചു മാറ്റിയെങ്കിലും സഹിക്കാനാവാത്ത
വേദനയില്‍ തന്നെയായിരുന്നു വിജയ് ചേട്ടന്‍ അപ്പോളും.
ഒരു പിടി ഓര്‍മ്മക്കള്‍
അങ്ങനെ ഞങ്ങളുടെ നവോദയന്‍ ജീവിതത്തില്‍ ടാബ്ലോ എന്ന ആ കലാരൂപത്തെ അനശ്വരമാക്കിയ
നിമിഷങ്ങള്‍ മാത്രമായിരുന്നില്ല അത്. വരും കാലങ്ങളില്‍ എന്നെ പോലെയുള്ള പിന്നണി
പ്രവര്‍ത്തകര്‍ക്ക് അത് എങ്ങനെ അവതരിപ്പിക്കണം എന്നുള്ള ഒരു ക്ലാസ്സ് കൂടി
ആയിരുന്നു അത്.
ഇന്ന് ഞാന്‍ ഇത് കുറിക്കുമ്പോള്‍ വിജയ് ചേട്ടന്‍ ഒരു ബൈക്ക് ആക്സിടെണ്ടില്‍
പെട്ട് നമ്മെ വിട്ടുപിരിഞ്ഞു എന്ന് ഓര്‍ക്കുമ്പോള്‍ വളരെ വേദനയോടെയാണെങ്കിലും
ചേട്ടന്‍ അനശ്വരമാക്കിയതും വരും വര്‍ഷങ്ങളില്‍ അത് പോലെയുള്ള ടാബ്ലോകള്‍ ചെയ്യാന്‍
ഞങ്ങള്‍ക്ക് പ്രചോദനം ആയതും ആയ ആ ടാബ്ലോകളെ സ്മരിക്കുന്നു.
വിജയ് ചേട്ടന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ നേരുകയും ആത്മാവിന്‍റെ നിത്യശാന്തിക്കായി
സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Tableau. As per Google meaning, a group of models or motionless figures
representing a scene from a story or from history. But, for students who
studied in my school of Pathanamthitta Navodaya during that period, it was
little different. There is no group. Instead mostly it is presented by a person.
It was like a statue… No, it was a statue itself! Yes, it was a presentation of
Tableau form which was beyond words to express. It was reflection of the mental
union of the artist and the person who become the art form.
Backstage Work
It was in sixth standard that I got onto stage for first time. Just for
saying a two line ‘Thought for the Day’ during morning assembly. Even though I
was supposed to go till the middle of the stage to present it, I could only go
till half of the actual distance due to my shaking legs and told it there
itself and came back. Even after the assembly was over, my legs were still
shaking. That day I understood… This is not my cup of tea.
After that when I was studying at eighth standard, class wise cultural competition
started. A good part of the class took part in some or the other program. Just
because of the fear of getting onto stage, I refrained from taking part in any
(Even I didn’t have that much creative talent to express anything on stage as
well). Then, I took the back stage activities with the help of a bit of talent
I had with sketching and painting.
Statue of Liberty
So, me the backstage worker stayed at back of stage itself even after the
programs of eighth standard students were over to watch the remaining of the
programs by higher standard students. That is the best opportunity and way for
a backstage worker to learn things.
It was turn of twelfth standard students next. Then I just saw one person
back of the stage completely painted with silver colour all over his body. It
was difficult to recognize the person. I just went closer and recognized the
person. It was Vijay Varghese chettan from twelfth standard. Only eyes were
remaining to be painted. I was curious to know what is the program was. After some
time, Vijay chettan went onto the stage and stood like the world famous ‘Statue
of Liberty’ of America and somebody by the side of me told then that it is a tableau.
Just before the curtains were up, that silver colour was applied on his eye lids
as well.
Curtains were up. On that stage which was barely lit, Vijay chettan stood
with that torch light in his one hand for the next one minute like a statue,
without even tilting his eyes. There was an uproar of claps in that auditorium
of our school called M. P. Hall. Yes! that was the first form of Navodayan
Tableau.
Once the curtains were down, Vijay chettan just ran to the back of the
stage. His classmates tried hard and cleaned up the paint from his eye lids. But
he was still in so much pain which was so difficult to bear.
A Handful of Memories
That was not just some moments which made the art form of tableau memorable
in our Navodayan life. It was a lesson for backstage workers like me on how to
present it effectively in the years to come.
When I am writing this now, just realizing
with so much pain that Vijay chettan left all of us by a bike accident. But
remembering the tableaus which he appeared in and made memorable, which in turn
become inspiration for all of us to do tableaus like that in the years to come.
Heartfelt condolence to Vijay chettan
and praying to the almighty God to rest his soul in peace.
This is how my pal Wesley Virgin's adventure launches in this SHOCKING AND CONTROVERSIAL video.
ReplyDeleteAs a matter of fact, Wesley was in the army-and shortly after leaving-he found hidden, "SELF MIND CONTROL" tactics that the government and others used to get everything they want.
THESE are the EXACT same methods tons of famous people (especially those who "come out of nothing") and the greatest business people used to become rich and successful.
You probably know that you use only 10% of your brain.
That's really because the majority of your brainpower is UNTAPPED.
Maybe that conversation has even taken place INSIDE your very own head... as it did in my good friend Wesley Virgin's head seven years back, while riding an unlicensed, garbage bucket of a car with a suspended license and with $3 in his bank account.
"I'm very frustrated with living paycheck to paycheck! When will I get my big break?"
You've been a part of those those questions, am I right?
Your very own success story is going to happen. You need to start believing in YOURSELF.
Watch Wesley Virgin's Video Now!