Showing posts with label Rosary. Show all posts
Showing posts with label Rosary. Show all posts

Saturday, August 8, 2026

വെള്ളപ്പൊക്കത്തെ പിടിച്ചുനിർത്തിയ കൊന്ത പ്രാർത്ഥനയുടെ ശക്തി (The Power of the Rosary Prayer That Held Back the Flood)

 


"മഴയില്ല! മഴ കുറവാണ്! ഡാമുകളിൽ വെള്ളം കുറവാണ്!" ഇതൊക്കെയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കേട്ടുകൊണ്ടിരുന്ന വാർത്തകൾ ഒക്കെ. എന്നാൽ പ്രകൃതിയും എല്ലാം നിയന്ത്രിക്കുന്ന ദൈവത്തിന് എല്ലാം മാറ്റാൻ കുറച്ചു സമയം മതി എന്ന് നമ്മളെ കാണിച്ചു തരുന്ന കുറച്ചു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ ഒരു ആഴ്ചയായി നമ്മൾ കണ്ടറിഞ്ഞത്. ഒരൊറ്റ ദിവസത്തെ മഴ കൊണ്ട് ചെറിയ ചെറിയ ഡാമുകൾ നിറയുകയും പട്ടണങ്ങൾ വരെ ഓരോന്നായി വെള്ളപ്പൊക്കത്തിൽ മുങ്ങുകയും ചെയ്യുന്നതാണ് നമ്മൾ കണ്ട കാഴ്ച്ച.

 

ജൂലൈ 31 രാത്രി പെയ്ത മഴയിൽ റാന്നി പട്ടണം മുഴുവൻ വെള്ളപ്പൊക്കത്തിൽ ആയി എന്ന് അടുത്ത ദിവസം രാവിലെ അറിഞ്ഞപ്പോൾ തന്നെ ഒരു ദിവസത്തിനുള്ളിൽ അത് ഒഴുകി ഞങ്ങളുടെ തിരുവല്ല അടുത്തുള്ള സ്ഥലങ്ങളെയും വെള്ളപ്പൊക്കത്തിൽ ആക്കും എന്ന് ഉള്ള ഭയത്തിൽ ആയിരുന്നു ഓരോ മണിക്കൂറും അന്നു കഴിച്ചുകൂട്ടിയത്. ആകെ മൊത്തത്തിൽ പരിഭ്രാന്തമായ ഒരു ദിവസം. വീട്ടുസാമാനങ്ങൾ ഉയർത്തി വയ്ക്കുന്നു, വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു, തുടങ്ങി പല കാര്യങ്ങളും ചെയ്യാൻ ഒട്ടും സമയം തികയാത്ത ഒരു ദിവസം. അതിനിടയിൽ വാർത്തകളിലും മറ്റും വെള്ളപ്പൊക്കത്തിൻ്റെ അവസ്ഥ എന്തെന്ന് വിവരങ്ങൾ തിരഞ്ഞു പലപല കണക്കുകൂട്ടലുകളും.

 

ഓഗസ്റ്റ് 2 പകൽ അങ്ങനെ കഴിഞ്ഞു. മഴ ഇനിയും പെയ്താൽ വെള്ളപ്പൊക്കം ക്രമാതീതം ആകും എന്ന് ഉള്ള കാര്യങ്ങളും മറ്റു കേട്ട് ഭയപ്പാടോടെ അന്നു ഉറങ്ങി. രാത്രി മുഴുവൻ തോരാതെ മഴ തന്നെ ആയിരുന്നു. അടുത്ത ദിവസം രാവിലെ ഉണരുമ്പോൾ വീടിൻ്റെ മുൻപിൽ വഴിയിൽ ഒക്കെ വെള്ളം കയറി. കുറച്ചു കൂടി ആയാൽ മുറ്റത്ത് കേറും എന്ന് ഉള്ള അവസ്ഥയിൽ ആണ്. എങ്കിലും ഇനിയും വെള്ളം കൂടുന്നില്ല എന്നുള്ള ആശ്വാസത്തിൽ ആയിരുന്നു. എന്നാൽ ചിന്തകൾക്കും കണക്കുകൂ്്ടലുകൾക്കും അപ്പുറം കാര്യങ്ങൾ പോകുകയാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ തോന്നി. രാവിലെ ഒരു 9-10 മണിയോടെ വെള്ളം പിന്നെയും കൂടാൻ തുടങ്ങി. കൂടുന്ന വെള്ളത്തിൻ്റെ അളവ് കണ്ടിട്ട് വെള്ളം മിക്കവാറും വീടിനുള്ളിൽ കേറും എന്ന് തോന്നുംവണ്ണം ആണ് വെള്ളം കൂടുന്നത്. അതോടെ വീട്ടിൽ കറൻ്റ് പോവുകയും ചെയ്തു. ട്രാൻസ്ഫോർമർ ഇരിക്കുന്ന സ്ഥലം ഇതിനകം വെള്ളത്തിൽ മുങ്ങാറായി. ഏതാണ്ട് വൈകിട്ട് 4 മണിയോടെ വെള്ളം കൂടുന്നത് നിന്നു. ഇനിയും ഒരു 4-5 ഇഞ്ച് കൂടി കേറിയാൽ വെള്ളം വീട്ടിനുള്ളിൽ കേറും എന്ന അവസ്ഥ. തികച്ചും ഭയാനകമായ ഒരു രാത്രി. കാരണം വെള്ളത്തിൻ്റെ ഒഴുക്ക് ഇനിയും നിന്നിട്ടില്ല. ഒഴുകി വരുന്ന വെള്ളം അതേ വേഗത്തിൽ ഒഴുകി പോകുന്നുണ്ട് എന്നതിനാൽ വെള്ളം കൂടിവന്നില്ല. ഇടക്കിടക്ക് ഭയപാടോടെ  ഉറക്കമുണർന്ന് നോക്കും വെള്ളം കൂടുന്നുണ്ടോ എന്ന്. ഒരു സമാധാനവും ഇല്ലാതിരുന്ന രാത്രി.

 

അങ്ങനെ കഴിഞ്ഞ ഒരു രാത്രിക്ക് ശേഷം ഓഗസ്റ്റ് 3 രാവിലെയും വെള്ളം വരുന്നത് നിന്നിട്ടില്ല. അടുത്ത ഒരു ദിവസം മുഴുവനും ഇതേ അവസ്ഥ തന്നെ. തലേ ദിവസം പോയ കറൻ്റ് ഇനിയും വന്നിട്ടും ഇല്ല വെള്ളത്തിൻ്റെ അവസ്ഥ ഭേദപ്പെടാത്തതിനാൽ. മഴയും അത്ര കുറയുന്നില്ല. അതിനിടയിൽ ഇനിയും ഓഗസ്റ്റ് 6-7, വ്യാഴം വെള്ളി ദിവസങ്ങളിൽ ഇനിയും അതിതീവ്ര മഴക്കുള്ള സാധ്യതയും വാർത്തകളിൽ പറയുന്നു. അതിനുള്ളിൽ ഇപ്പോൾ കയറിയ വെള്ളം കുറഞ്ഞില്ലെങ്കിൽ ഇതിന് മുകളിൽ അത് കൂടി പൊങ്ങിയാൽ അവസ്ഥ ചിലപ്പോൾ 2018ലെകാൾ കഷ്ടം ആയേക്കാം.

 

അന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ, ഞാൻ വാർത്തകളും മറ്റും നോക്കുന്നത് നിറുത്തി. എന്തോ ഇതിൽ നിന്നും നമ്മളെ ഇനി രക്ഷിക്കാൻ ദൈവത്തിന് മാത്രേ കഴിയുകയുള്ളൂ എന്ന് തോന്നി. അന്നേരം മുതൽ അന്നത്തെ ദിവസം പല സമയങ്ങളിലായി ഞാൻ മൂന്നു തവണ 53 മണി കൊന്ത ചൊല്ലി പ്രാർത്ഥിച്ചു. വെള്ളം കുറയാനും മഴയുടെ കാലാവസ്ഥയ്ക്ക് ഒരു ശമനം ഉണ്ടാകാനും. അന്നു രാത്രി ഉറങ്ങുന്നതു വരെയും പ്രത്യേകിച്ചു മാറ്റം ഒന്നും കണ്ടില്ലെങ്കിലും, ഞാൻ ദൈവത്തിൽ വിശ്വസിച്ച് അന്നു സമാധാനത്തോടെ ഉറങ്ങാൻ തീരുമാനിച്ചു. എന്തു തന്നെയായാലും ദൈവം നമ്മുടെ കഷ്ടത്തിനായി ഒന്നും ചെയ്യില്ല എന്ന്. വിശ്വസിച്ചു അന്നു ഉറങ്ങി.

 

അടുത്ത ദിവസം ഓഗസ്റ്റ് 4 രാവിലെയും വെള്ളം കുറഞ്ഞിട്ടില്ല. വെള്ളം അപ്പോഴും ഒഴുകി വരുന്നും ഉണ്ട്. പക്ഷെ ആ നേരം അത്രയും വെള്ളം അതേ രീതിയിൽ തന്നെ ഉയരാതെയും ഇരുന്നു എന്നത് എന്നെ ദൈവപ്രവർത്തി നടന്നതായി ആണ് തോന്നിപ്പിച്ചതു. ഞാൻ പ്രാർത്ഥന തുടർന്നു അന്നും. വെള്ളപ്പൊക്കത്തിൽ ദൈവം പറഞ്ഞത് മാത്രം വിശ്വാസിച്ചു പ്രവർത്തിച്ച നോഹയെ പോലെ. അന്നേ ദിവസം വൈകിട്ട് ആയപ്പോഴേക്കും വെള്ളം കുറച്ചു കുറച്ചു കുറയാൻ തുടങ്ങി. ഏകദേശം അരയടി മാത്രം ആണ് അന്നു കുറഞ്ഞത്. അടുത്ത ദിവസങ്ങളിലെ അതിതീവ്ര മഴയെ പറ്റിയുള്ള അറിയിപ്പുകൾ അതേ പോലെ തന്നെ തുടർന്നും ഉണ്ട്. എന്തായാലും അന്നേ ദിവസം വൈകിട്ട് രണ്ടിൽ കൂടൂതൽ ദിവസമായി ഇല്ലാതിരുന്ന കറൻ്റ് വന്നു.

 

കൊന്ത ചൊല്ലാൻ എനിക്ക് മുൻപ് അറിയില്ലായിരുന്നു. എങ്കിലും സ്കൂൾ കാലം തൊട്ടു ഞാൻ കഴിയുന്ന സമയം ഒക്കെ ഒരു കൊന്തമോതിരം കൂടെ കൂട്ടിയിരുന്നു. അത് ഒരു സ്വർഗ്ഗസ്ഥനായ പിതാവ് ശേഷം പത്തു കൃപ നിറഞ്ഞ മറിയമേ എന്ന് മാത്രം ചിലപ്പോഴൊക്കെ ചൊല്ലാൻ ഉപയോഗിക്കാറും ഉണ്ടായിരുന്നു. പിന്നീട് കോളേജ് കാലത്ത് ജീസസ് യൂത്ത് ഭാഗമായ കൂട്ടുകാരുമൊത്ത് വലിയ നോമ്പ് കാലത്ത് കൊന്ത ചൊല്ലുമായിരുന്നു എങ്കിലും അത് കൃത്യമായി മുഴുവൻ ചൊല്ലാൻ അന്നും അറിയില്ലായിരുന്നു. പിന്നെ അടുത്ത കുറച്ചു വർഷങ്ങൾക്ക് മുന്നേ ആണ് അതിനുള്ള പ്രാർഥന ക്രമം നോക്കി അത് ചൊല്ലാൻ പഠിച്ചത്.

 

ആദ്യം രണ്ട് ദിവസം ഒരു എത്തും പിടിയും ഇല്ലാതെ ഇരുന്ന സാഹചര്യത്തിൽ കൊന്തയുടെ ശക്തിയിൽ ആണ് വെള്ളപ്പൊക്കത്തിൻ്റെ ആ സാഹചര്യം കുറച്ചു ഭേദപ്പെട്ടത് എന്നത് ആണ് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത്. യുക്തിപരമായി പറയുന്നവർ ഇതിനെ സർക്കാർ കൃത്യമായി ഇത് നിയന്ത്രിച്ചത് ആണ് എന്നും മറ്റും പറയുമായിരിക്കും. എങ്കിലും അതിനൊക്കെ ഉപരിയായി ഓരോ ഇടങ്ങളിലും ഇത്രമാത്രെ വെള്ളം വരവു കൂടാവു എന്ന് തീരുമാനിച്ചു അതിൻ്റെ ആകെമൊത്തം നിയന്ത്രിച്ചു ഞങ്ങളുടെ വീട്ടിൽ വന്നു കയറിയ വെള്ളത്തിന് ഒരു ഇഞ്ച് പോലും കൂടാൻ വിടാതെ രണ്ടാമത്തെ ദിവസം മുതൽ പിടിച്ചു നിർത്തിയത് ഒരു അദൃശ്യശക്തി തന്നെയാണെന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ യാതൊരു വിധ ഉപാധിയും ഇല്ലാത്ത സാഹചര്യത്തിലും നമുക്ക് വഴികൾ തുറക്കാൻ സഹായിക്കുന്ന ഒരു അദ്ഭുത പ്രാർത്ഥന ആയി ആണ് നമ്മൾ കൊന്തയിൽ ഏറ്റു ചൊല്ലുന്ന കൃപ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന. അടുത്തയിടക്ക് ഉള്ള ഒരു ഇംഗ്ലീഷ് സിനിമയ്ക്ക് Project Hail Mary (അഥവാ ഈ പ്രാർത്ഥനയുടെ ഇംഗ്ലീഷ്) പേര് ഇട്ടതിന്നും ഇത് തന്നെ ആണ് കാരണം. വരും കാലത്ത് സൂര്യൻ്റെ നശിക്കൽ കാരണം ഇല്ലാതാകാൻ പോകുന്ന ഭൂമിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും ബഹിരാകാശാസഞ്ചാരികളുടെയും ഒരു അവസാനശ്രമം ആണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

 

 

“No rain! There is very little rain! There is very little water in the dams!” These were all the news reports we had been hearing over the past few days. But the past week showed us that nature, and the God who controls everything, needs only a little time to change everything. We saw small dams filling up with just one day of rain, and towns one after another getting submerged in floods.

 

When we came to know the next morning that the entire town of Ranni had been flooded by the rain that fell on the night of July 31, we spent every hour of that day in fear that within a day, the flood would flow down and reach the places near our home in Thiruvalla as well. It was an altogether panic-stricken day. There was hardly enough time to do everything that needed to be done — lifting household belongings to higher places, moving vehicles to safer locations, and so on. In between, we kept looking for information in the news and elsewhere about the flood situation and making all kinds of calculations.

 

August 2 passed like that during the day. We went to sleep that night in fear after hearing that if the rain continued, the flood situation would become severe. The rain continued throughout the night without stopping. When we woke up the next morning, water had entered the road in front of the house and the surrounding areas. It was at a point where, with just a little more water, it would enter the yard. Still, there was some relief in knowing that the water was not rising any further. But after some time, we felt that things were going beyond all our thoughts and calculations. Around 9–10 in the morning, the water started rising again. Looking at the rate at which the water was increasing, it seemed as though it would most likely enter the house. Then the electricity also went out in the house. The place where the transformer was located was already almost submerged. By around 4 in the evening, the water stopped rising. The situation was such that if another 4–5 inches of water came in, it would enter the house. It was a truly frightening night. Because the flow of water had still not stopped. The reason the water level did not rise further was that the water flowing in was flowing out at the same rate. Every now and then, we would wake up in fear and check whether the water was rising. It was a night without any peace of mind.

 

After such a night, even on the morning of August 3, the water had not stopped coming. The entire next day remained the same. The electricity that had gone the previous day had still not returned because the water situation had not improved. The rain was not reducing that much either. In the meantime, the news was also reporting the possibility of extremely heavy rain again on Thursday and Friday, August 6–7. If the water that had already risen did not go down, and more water rose on top of this because of the expected heavy rain, the situation could perhaps become worse than what we experienced in 2018.

 

After some time that day, I stopped looking at the news and everything else. Somehow, I felt that only God could save us from this anymore. From then on, at different times that day, I prayed the 53-bead Rosary three times. I prayed for the water to recede and for the weather to calm down. Even though we did not see any particular change by the time we went to sleep that night, I decided to trust in God and sleep peacefully that night. Whatever happened, I believed that God would do something for us in our suffering, and I went to sleep that night.

 

The next morning, August 4, the water had still not gone down. Water was still flowing in. But the fact that, at that point, the water was no longer rising in the same way made me feel that God had intervened. I continued my prayers that day as well. Like Noah, who acted simply by believing what God told him in the middle of the flood. By evening that same day, the water started slowly going down. It had decreased by only about half a foot that day. The warnings about extremely heavy rain in the coming days continued just as before. Anyway, by that evening, the electricity, which had been absent for more than two days, finally returned.

 

I did not know how to pray the Rosary properly before. Still, from my school days, I used to carry a Rosary ring with me whenever I could. Sometimes I used it just to say one Our Father followed by ten Hail Marys. Later, during my college days, I used to pray the Rosary with friends who were part of Jesus Youth during Lent, but even then I did not know how to say the entire Rosary properly. It was only a few years ago that I learned to pray it by following the proper order of the prayers.

 

In a situation where, during those first two days, I had no idea what to do or where to turn, I want to believe that it was the power of the Rosary that helped make the flood situation somewhat better. Those who look at things rationally might say that the government managed and controlled the situation properly, and so on. Even so, beyond all of that, I want to believe that it was an invisible power that decided how much the water could rise in each place, controlled the whole situation, and held back the water that had already reached our house, not allowing it to rise even by another inch from the second day onward. In the Christian faith, “Hail Mary,” the prayer that we repeatedly say in the Rosary, is considered a miraculous prayer that helps open ways for us even in situations where there seems to be absolutely no way out. This is also the reason why a recent English movie was given the title Project Hail Mary, which is the English name of this prayer. The movie portrays the last attempt of a group of scientists and astronauts who are trying to save the Earth, which is going to disappear in the future because of the destruction of the Sun.